Section

malabari-logo-mobile

നിയന്ത്രണമില്ലാതെ വെബ്‌പോര്‍ട്ടലുകളും യൂട്യുബ് ചാനലുകളും; സമൂഹ മാധ്യമങ്ങളിലെ വാര്‍ത്താ ഉള്ളടക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ

HIGHLIGHTS : ദില്ലി: നിയന്ത്രണമില്ലാതെ വെബ്‌പോര്‍ട്ടലുകളു, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതായി ചീഫ് ജസ...

ദില്ലി: നിയന്ത്രണമില്ലാതെ വെബ്‌പോര്‍ട്ടലുകളു, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. വെബ് പോര്‍ട്ടലുകളിലും,യുട്യൂബ് ചാനലുകളിലും വ്യാജ വാര്‍ത്തകളാല്‍ നിറയുകയാണെന്നും സമൂഹമാധ്യമങ്ങളിലെ ഇത്തരം വാര്‍ത്ത ഉള്ളടക്ക
ങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് നടത്തിയിരിക്കുന്നത്.

ജഡ്ജിമാര്‍ക്കെതിരെ എന്തും എഴുതിവിടുന്നു. സ്വകാര്യ മാധ്യമങ്ങള്‍ എന്ത് കാണിച്ചാലും അതിലൊരു വര്‍ഗീയ വശമുണ്ടാകുമെന്നും, ആത്യന്തികമായി രാജ്യത്തിന്റെ പേരാണ് മോശമാക്കാന്‍ പോകുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

sameeksha-malabarinews

നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനവും കോവിഡ് വ്യാപനവും കൂട്ടിച്ചേര്‍ത്ത് മാധ്യമങ്ങള്‍ വര്‍ഗീയത  പടര്‍ത്താന്‍ ശ്രമിച്ചുവെന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വെബ്‌പോര്‍ട്ടലുകളെയും സാമൂഹ്യമാധ്യമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ചത്.

വ്യക്തികള്‍ക്കെതിരെ മാത്രമല്ല സ്ഥാപനങ്ങള്‍ക്കെതിരേയും ഇത്തരം വെബ്പോര്‍ട്ടലുകള്‍ തികച്ചും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഏതൊരു വ്യക്തിക്കും ഒരു യൂ ട്യൂബ് ചാനല്‍ തുറന്ന് എന്തുവേണമെങ്കിലും പ്രചരിപ്പിക്കാന്‍ കഴിയുമെന്ന് സുപ്രീംകോടതി സൂചിപ്പിച്ചു. കുറഞ്ഞത് ദേശീയ ബ്രോഡ്കാസ്റ്റിംങ് അതോറിറ്റി ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണം നടത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പുതിയ ഐടി നിയമം സംബന്ധിച്ച് ഹൈക്കോടതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ആറാഴ്ച്ചത്തേക്ക് മാറ്റിവെച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!