മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

ചാലിയം : മത്സ്യത്തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, അഗ്‌നി ബാധയില്‍ ഷെഡും ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കുക, ചാലിയം ഹാര്‍ബര്‍ പദ്ധതി ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസും. ഐഎന്‍ടിസിയും സംയുക്തമായി മത്സ്യത്തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.

ഐ.എന്‍.ടി.യു.സി. സംസ്ഥാന കമ്മറ്റി അംഗം എം.പി.ജനാര്‍ദ്ദനന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.സലീം അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് വി.ഉമേഷന്‍ മുഖ്യാതിഥിയായി. ഡി.സി.സി.സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി. വി. ഷംസുദ്ദീന്‍, ഷാജി പൂന്തോട്ടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ വെള്ളായിക്കോട്ട്,ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി.പി. വത്സല, സി .എം . സതീദേവി,വി..ടി. ലത്തിഫ്,എ. നാസര്‍,,ടി.കെ. സിദ്ദീഖ്,ലൈലബി,,മോഹന്‍ദാസ് പിന്‍പുറത്ത് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top