താനൂരിലും പൊന്നാനിയിലും മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയ 85 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

താനൂർ:പൊന്നാനിയിലും താനൂരിലുമായി മീൻപ്പിടുത്തതിനിടെ യന്ത്രം തകരാരിലായി 2 വള്ളങ്ങൾ കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും ഇൻബോർഡ് വള്ളവും ഫിഷറീസ് റെസ്ക്യൂ ടീം സഹസികമായി രക്ഷപ്പെടുത്തി.

ഞായറാഴ്ച രാവിലെ 7:50 ന് പൊന്നാനി അഴിമുഖത്തിന് വടക്ക് കടലിൽ  40 മത്സ്യത്തൊഴിലാളികളുമായി കടലിൽ കുടുങ്ങിക്കിടക്കുന്നു എന്ന വിവരവും ലഭിക്കുകയും അതിനിടെ പൊന്നാനി ഹാർബറിന് പടിഞ്ഞാറ് ഭാഗം താനൂർ സ്വദേശി കബീറിന്റെ ഉടമസ്ഥതയിലുള്ള 45 മത്സ്യത്തൊഴിലാളികളുമായി പോയ അംജദ് എന്ന ഇൻബോർഡ് വള്ളം കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന വിവരവും ഫിഷറീസ് കണ്ട്രോൾ റൂമിൽ ലഭിച്ചതിനെ തുടർന്ന് മറൈൻ ഫിഷറീസ് അസി. ഡയറക്ടർ ടി. ആർ. രാജേഷിന്റെ നിർദ്ദേശ പ്രകാരം ഇൻബോർഡ് വള്ളങ്ങൾ ഇരു ഹാർബറിലേക്കും കെട്ടി വലിക്കുകയും,

ഇരു വള്ളങ്ങളിലും ആയി ഉണ്ടായിരുന്ന 85 മത്സ്യത്തൊഴിലാളികളെയും ഉച്ചതിരിഞ്ഞ് 12.30 മണിയോട് കൂടെ സുരക്ഷിതമായി പൊന്നാനി ഹാർബറിലും താനൂർ ഹാർബറിലും എത്തിച്ചു.

ഫിഷറീസ് റെസ്ക്യൂ ഗാർഡുമാരായ സമീർ,നൗഷാദ്,സവാദ് ഉനൈസ്, മറൈൻ എൻഫോഴ്‌സ്മെന്റ് പോലീസ് ശരണ്കുമാർ കോസ്റ്റൽ പോലീസിലെ അജയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ റെസ്ക്യൂ ഓപ്പറേഷൻ നടത്തിയത്.

Share news
error: Content is protected !!
Scroll to Top