താനൂര്‍: പൊന്നാനിയില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയിലെ വള്ളക്കാര്‍ ഹര്‍ത്താല്‍ ആചരിച്ചു.
ആഴക്കടലില്‍ നിരോധിത ഇരട്ട വല ഉപയോഗിച്ച് മീന്‍പിടിച്ചതിനെചൊല്ലി തുറമുഖ പരിസരത്തായിരുന്നു സംഘര്‍ഷം. ഇവിടത്തെ 4 ആളുകള്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
2 ബോട്ടുകള്‍ ഉപയോഗിച്ച് വല വീശി ചെറുമീനുകള്‍ ഒന്നാകെ വാരിയെടുക്കുന്നത് ആരോപിച്ച് നാടന്‍വള്ളക്കാര്‍ ഈയിടെ പ്രതിഷേധത്തിലായിരുന്നു. കടലില്‍വെച്ചുണ്ടായ തര്‍ക്കവും വാക്കേറ്റവുമാണ് അടിപിടിയില്‍ കലാശിച്ചത്.
സംഘര്‍ഷത്തിലും ആഴക്കടലില്‍ ബോട്ടുകളുടെ അനധികൃത മീന്‍പിടിത്തം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍. പരമ്പരാഗത വള്ളക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ വിഭാഗക്കാര്‍ ഇതില്‍ പങ്കെടുത്തു. 3 ദിവസം മുന്‍പ് പൊതുപണിമുടക്കിലും തീരത്ത് മത്സ്യബന്ധനം മുടങ്ങിയിരുന്നു.



