എം.എഡ്., ബി.എഡ്. പ്രവേശനം – അപേക്ഷ നീട്ടി
2021-22 അദ്ധ്യയന വര്‍ഷത്തെ എം.എഡ്., ബി.എഡ്., സ്പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന് ഒക്ടോബര്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദിവവരങ്ങള്‍ക്ക് വെബ്സൈറ്റ് (https://admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 7017
സൗജന്യ അഭിമുഖ പരിശീലനം – അപേക്ഷ നീട്ടി
പി.എസ്.സി. നടത്തിയ എല്‍.പി., യു.പി. അദ്ധ്യാപക നിയമന പരീക്ഷകളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് ഒക്ടോബര്‍ 2 വരെ അപേക്ഷിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വിലാസം, വയസ്, പഠിച്ച വിഷയം, വാട്സ്ആപ്പ് നമ്പര്‍, ഇ-മെയില്‍, പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍, ഏതു ജില്ലയില്‍ ചുരുക്കപ്പട്ടികയില്‍, മെയിന്‍/സപ്ലിമെന്ററി ലിസ്റ്റ് എന്നീ വിവരങ്ങള്‍ സഹിതം ഒക്ടോബര്‍ 2-ന് വൈകീട്ട് 5 മണിക്ക് മുമ്പായി bureaukkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 0494 2405540
കോവിഡ് പ്രത്യേക പരീക്ഷ
കോവിഡ്-19 പകര്‍ച്ചവ്യാധി സമയത്ത് നടത്തിയ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാതെ വന്ന കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, വിദേശരാജ്യങ്ങളളില്‍ അകപ്പെട്ടവര്‍ എന്നിവര്‍ക്കായി കോവിഡ്-19 പ്രത്യേക പരീക്ഷ നടത്തുന്നു. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍-8. പരീക്ഷയുടെ വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും വെബ്സൈറ്റില്‍.
അദ്ധ്യാപക പരിശീലനം
കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്സ് സെന്റര്‍ കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപകര്‍ക്കു വേണ്ടി ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 2 വരെ മാത്തമറ്റിക്കല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്സ് സംഘടിപ്പിക്കുന്നു. മാത്തമറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഒക്ടോബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ : 0494 2407350, 7351, ugchrdc.uoc.ac.in
പഠനശിബിരം തുടങ്ങി
വൈജ്ഞാനിക എഴുത്തും പ്രസിദ്ധീകരണവും എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പ് സംഘടിപ്പിക്കുന്ന പഠനശിബിരത്തിന് തുടക്കമായി. മുംബൈ ഐ.ഐ.ടി. സാമൂഹിക ശാസ്ത്രജ്ഞ പ്രൊഫ. ശര്‍മിള ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പഠനവിഭാഗം മേധാവി ഡോ. എന്‍. മുഹമ്മദലി, കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. നുഐമാന്‍ എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ 20-ന് അവസാനിക്കുന്ന ശിബിരത്തില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.സി.എ., എം.സി.എ.-ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2020 പരീക്ഷകളുടെയും എം.എസ്.ഡബ്ല്യു. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അദീബി ഫാസില്‍ മാര്‍ക്ക്ലിസ്റ്റ്
സപ്തംബര്‍ 13-ന് ഫലം പ്രഖ്യാപിച്ച അദീബി ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ മാര്‍ക്ക്ലിസ്റ്റ് ഒക്ടോബര്‍ 4 മുതല്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 4 മുതല്‍ 21 വരെ അപേക്ഷിക്കാം.
കോവിഡ് സ്പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്
ഒക്ടോബര്‍ 6-ന് തുടങ്ങുന്ന, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അര്‍ഹരായവരുടെ കൂട്ടിച്ചേര്‍ത്ത പട്ടിക പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രത്യേക പരീക്ഷ
സ്പോര്‍ട്സ്, എന്‍.സി.സി. ക്യാമ്പുകള്‍ കാരണം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 റഗുലര്‍ പരീക്ഷക്ക് ഹാജരാകാന്‍ കഴിയാത്തവര്‍ക്കുള്ള സ്പെഷ്യല്‍ പരീക്ഷ ഒക്ടോബര്‍ 5-ന് തുടങ്ങും. രാവിലെ 9.30 മുതല്‍ 12.30 വരെ കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് പരീക്ഷ. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
അവസാന വര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം.
സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.കോം. ഓണേഴ്സ്, പ്രൊഫഷണല്‍, ബി.ടി.എച്ച്.എം., ബി.എച്ച്.എ. നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
തൃശൂര്‍ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്സ് കോളേജിലെ അവസാന വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഒക്ടോബര്‍ 11 വരെയും 170 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് 16 വരെ അപേക്ഷിക്കാം.



