കോര്‍പ്പറേഷന്‍ യോഗത്തില്‍ കയ്യാങ്കളി; ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്‌തെന്ന് ആരോപണം

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ യോഗത്തില്‍ കയ്യാങ്കളി നടത്തിയ സംഭവത്തില്‍ ബിജെപി അംഗങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിന് പരാതി നല്‍കുമെന്നും ബിജെപി അംഗങ്ങള്‍ ഡെപ്യൂട്ടി മേയറുടെ അമ്മയെ പോലും മോശമായി പറഞ്ഞ് അവഹേളിച്ചെന്നും മേയര്‍ പറഞ്ഞു.

നികുതിവെട്ടിപ്പിനെതിരെ നഗരസഭയില്‍ ബിജെപി നടത്തുന്ന പ്രതിഷേധമാണ് ഇന്ന് അക്രമാസക്തമായത്. ക്രമക്കേട് സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന് ബിജെപി അംഗങ്ങളുടെ ആവശ്യം തള്ളിയതോടെയാണ് കൗണ്‍സില്‍ യോഗം പ്രക്ഷുബ്ദമായത്. ഇതിനിടയാണ് ഡെപ്യൂട്ടി മേയര്‍ പികെ രാജുവിന മര്‍ദിച്ചതും അമ്മയ്ക്ക് നേരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത്. തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഗിരികുമാറിന് സസ്പെന്‍ഡ് ചെയ്തതായി മേയര്‍ അറിയിക്കുകയായിരുന്നു.

അതേസമയം, കൗണ്‍സിലര്‍ ഗിരികുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. നടപടി പിന്‍വലിക്കുന്നത് വരെ നഗരസഭയില്‍ പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം ഉന്നയിച്ച വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍ മേയര്‍ തയ്യാറാകുന്നത് വരെ നഗരസഭാ കവാടം വിട്ടുപോകില്ലെന്നും ബിജെപി അറിയിച്ചു.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top