Section

malabari-logo-mobile

ഫിഷ് നിര്‍വാണ വീട്ടില്‍ തയ്യാറാക്കാം

HIGHLIGHTS : Fish nirvana can be prepared at home

ഫിഷ് നിര്‍വാണ വീട്ടില്‍ തയ്യാറാക്കാം

ആവോലി- 2എണ്ണം(ദശകട്ടിയുള്ള ഏത് മീനും ഇതിനായി എടുക്കാം)

sameeksha-malabarinews

മാഗ്നറ്റ് ചെയ്യാന്‍ വേണ്ട ചേരുവകള്‍

മുളക് പൊടി-2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ചെറുന്നാരങ്ങ നീര് -അര ക്ഷണത്തിന്റേത്
ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇവ ഒരു പേസ്റ്റാക്കി എടുക്കുക. ഇത് മീന്‍ വരിഞ്ഞശേഷം അതില്‍ തേച്ച് പിടിപ്പിക്കുക.ശേഷം 15 മിനിറ്റ് വരെ റസ്റ്റ് ചെയ്യാന്‍ വെക്കുക.

തയ്യാറാക്കുന്ന വിധം

ഒരുപാന്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് കുറച്ച് കറിവേപ്പില ഇടുക.പിന്നീട് ഇതിലേക്ക് മാഗ്നറ്റ് ചെയ്ത് വെച്ചിരിക്കുന്ന ഫിഷ് ഇരുപുറവും ചെറുതായി വേവിച്ചെടുക്കുക.മുരിഞ്ഞ് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ശേഷം ഒരു മുറി തേങ്ങയുടെ പാല്‍ കട്ടിയില്‍ പിഴിഞ്ഞെടുക്കുക. ഒരു ഇടത്തരം മാങ്ങ പൊടിയായി അരിഞ്ഞത്. മൂന്ന് പച്ചമുളക് മുറിച്ചത്. ചെറിയ കഷ്ണം ഇഞ്ചി കൊത്തിയരിഞ്ഞത്.

ഒരു മണ്‍ചട്ടി അടുപ്പില്‍വെച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് ഒരു വാഴയില പരത്തി വെക്കുക. ഇല കരിഞ്ഞ് പോകാതെ ചെറിയ തീയില്‍ പാകം ചെയ്യാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് കുറച്ച് വെളിച്ചണ്ണ ഒന്ന് തൂവിക്കൊടുത്തശേഷം വേവിച്ച് വെച്ചിരിക്കുന്ന മീന്‍ വെക്കുക. ഇതിന് മുകളിലേക്ക് തേങ്ങാപ്പാല്‍ ഒഴിക്കുക.ഇതിലേക്ക് പച്ചമുളക്, മാങ്ങ, ഇഞ്ചി എന്നിവ ചേര്‍ക്കുക. കുറച്ച് കറിവേപ്പിലയും കുറച്ച് കുരുമുളകും(എരുവിന് അനുസരിച്ച് ചേര്‍ക്കാം) പാകത്തിന് ഉപ്പും ചേര്‍ക്കുക. ശേഷം 30 മിനിറ്റ് ലോ ഫ്ളേമില്‍ കുക്ക് ചെയ്യുക.നന്നായി കുറുകി വന്ന ശേഷം അതിന് മുകളിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് നിര്‍വാണ ഇറക്കിവെക്കാം. ഇത് ചുടോടെ ചോറിനൊപ്പമോ ,ചപ്പാത്തി, പൊറാട്ട എന്നിവക്കൊപ്പമോ കഴിക്കാവുന്നതാണ്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!