കോട്ടക്കല്‍: ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പൊതുകുളങ്ങളിലെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുക, പൊതു ജലാശയങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്നതാണ് ഈ പദ്ധതി. കാര്‍പ് ഇനം മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് നേതൃത്വം നല്‍കി.
ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ഒ. പി സുരഭില, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. കെ ശംസു, പഞ്ചായത്തംഗങ്ങളായ സഫ്വാന്‍ പപ്പാലി, കുഞ്ഞുമൊയ്തീന്‍ കെ. കെ മുന്‍ വൈസ് പ്രസിഡന്റ് പീച്ചാവ ഉദ്യോഗസ്ഥരായ എ.ഇ മഞ്ജു, ഓവര്‍സിയര്‍ നിമ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




