Section

malabari-logo-mobile

ഫിഷ് കട്ട്‌ലറ്റ്

HIGHLIGHTS : Fish Cutlets

ആവശ്യമായ ചേരുവകള്‍ :-

വേവിച്ചതോ വറുത്തതോ ആയ മത്സ്യം കാമ്പ് വേര്‍പെടുത്തിയത് – 1 കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞത് – 2
ഉള്ളി അരിഞ്ഞത് -1
പച്ചമുളക് ചെറുതായി അരിഞ്ഞത് – 1
കറിവേപ്പില ചെറുതായി അരിഞ്ഞത് – ഒരു പിടി
എണ്ണ – വറുക്കാന്‍
മല്ലിയില ചെറുതായി അരിഞ്ഞത് – 1/2 കപ്പ്
മുളകുപൊടി – 1 ടീസ്പൂണ്‍
ഗരം മസാല പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
ബ്രെഡ്ക്രംബ്‌സ് 1.5 കപ്പ്
മൈദ 1/2 കപ്പ്
കോണ്‍ഫ്‌ലോര്‍ 1/4 കപ്പ്
വെള്ളം – ബാറ്റര്‍ ഉണ്ടാക്കാന്‍

sameeksha-malabarinews

തയ്യാറാക്കുന്ന വിധം:-

ഒരു കടായിയില്‍ എണ്ണ ചൂടാക്കുക. ഉള്ളി, മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. മുളക് പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഉരുളക്കിഴങ്ങ്, മല്ലിയില, വറുത്ത സവാള മിശ്രിതം എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കുക. കുറേശ്ശെ എടുത്ത് പാറ്റീസ് ആക്കി മാറ്റി വയ്ക്കുക.

ഇനി മൈദ, കോണ്‍ഫ്ളോര്‍, വെള്ളം എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നേര്‍ത്ത പേസ്റ്റിലേക്ക് നന്നായി ഇളക്കുക. ഒരു പാത്രത്തില്‍ ബ്രെഡ്ക്രംബ്‌സ് എടുത്ത് തയ്യാറാക്കി വെക്കുക.

ഇനി പാറ്റീസ് എടുത്ത് ആദ്യം മൈദാ ബാറ്ററിലും പിന്നീട് ബ്രെഡ്ക്രംബിലും മുക്കുക. ആവശ്യമെങ്കില്‍ ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക. അല്ലെങ്കില്‍ ഉടന്‍ തന്നെ വറുത്തെടുക്കാം.

വറുക്കാന്‍ എണ്ണ ചൂടാക്കുക. ചൂടായിക്കഴിഞ്ഞാല്‍ കട്ട്‌ലറ്റ് എല്ലാ വശത്തും ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!