തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കുമെന്ന് പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക.
ഫസ്റ്റ് ബെല്ലില്‍ ആരംഭിക്കുന്ന പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും പുതിയ ക്ലാസ്സി ലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ആശംസകള്‍ അറിയിക്കുകയും ചെയ്തു.
മന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.





