മലപ്പുറത്ത് 167 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഒന്നാം പ്രതിക്ക് 30 വർഷം കഠിനതടവ്

മഞ്ചേരി : മലപ്പുറത്ത് 167 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലെ ഒന്നാം പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെർപ്പുളശ്ശേരി സ്വദേശി പാലാട്ടു പറമ്പിൽ വീട്ടിൽ ജാബിർ(30)നെയാണ് കോടതി ശിക്ഷിച്ചത്.

03.10.2020 ന് മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. കലാമുദ്ദീനും പാർട്ടിയും ചേർന്നാണ് ദോസ്ത് പിക്കപ്പിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടികൂടിയത്. എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ആർ.എൻ ബൈജു ആണ് കേസിൻ്റെ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. മഞ്ചേരി NDPS കോടതി ജഡ്ജ് വർഗ്ഗീസ്.ടി.ജി യാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്.

ഇതേ കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികൾക്ക് നേരത്തെ തന്നെ സമാനശിക്ഷ മഞ്ചേരി NDPS കോടതി വിധിച്ചിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് സുരേഷ്.പി ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top