സ്റ്റീല്‍ കലത്തിനുള്ളില്‍ തല കുടുങ്ങിയ രണ്ടരവയസ്സുകാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന

മുക്കം : അടുക്കളയില്‍നിന്ന് സ്റ്റീല്‍ കലത്തിനുള്ളില്‍ തല കുടു ങ്ങിയ രണ്ടര വയസ്സുകാരിയെ പാത്രം മുറിച്ചുമാറ്റി മുക്കം അഗ്‌നിരക്ഷാസേന രക്ഷപ്പെടു ത്തി. അടിവാരം സ്വദേശി കുള മടത്ത് പുളിക്കല്‍ ജംഷീദിന്റെ മകള്‍ അസാ സഹറയുടെ തലയിലാണ് തിങ്കള്‍ രാവിലെ പാത്രം കുടുങ്ങിയത്.

കുടുങ്ങിയ പാത്രം പുറ ത്തെടുക്കാന്‍ വിട്ടുകാരും അയല്‍വാസികളും ഏറെ നേരം ശ്രമിച്ചെങ്കിലും സാധി ച്ചില്ല. തുടര്‍ന്ന് ജംഷീദ് കു ഞ്ഞുമായി മുക്കം അഗ്‌നിരക്ഷാ നിലയത്തിലെത്തി. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫുറിന്റെ നേതൃത്വത്തില്‍ സേനാം ഗങ്ങള്‍ കുഞ്ഞിന് പരിക്കേല്‍ ക്കാതെ പാത്രം സൂക്ഷ്മമായി മുറിച്ചുമാറ്റി.

സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍ രാജേഷ്, സേനാംഗങ്ങളായ പി ടി ശ്രീജേഷ്, എം സി സജിത്ത് ലാല്‍, എ എസ് പ്രദി പ്, വി സലീം, പി നിയാസ്, വൈ പി ഷറഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്ത നം നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top