വെള്ളിമൂങ്ങയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

കോഴിക്കോട് : പട്ടത്തിന്റെ നൂല്‍ കുടുങ്ങിയ വെള്ളിമൂങ്ങയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ പത്തരയോടെ വൈഎംസിഎ റോഡിലെ ശ്രീ രാം വിലാസ് രാമചന്ദ്രന്റെ പറമ്പിലെ മരത്തിലായിരുന്നു പട്ടത്തിന്റെ നുല്‍ കാലില്‍ കുടുങ്ങി വെള്ളിമുങ്ങ തൂങ്ങിക്കിടന്നത്.

ബീച്ച് അഗ്നിരക്ഷാസേന യിലെ ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. തോട്ടിയുപയോഗിച്ച് താഴെ എത്തിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് വരിഞ്ഞുമുറുങ്ങിയിരുന്ന നൂല്‍ അറുത്തുമാറ്റി.

പകല്‍ പറക്കാന്‍ ശേഷി കുറവായതിനാല്‍ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും അവിടെ നിന്ന് മാത്തോട്ടത്തു നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. ടി രഞ്ജിത്ത്, അനീഷ് പ്ലാസിഡ്, കെ പി സന്ദീപ് ദാസ്, എം ഷറഫു എന്നിവരും കൂടെയുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top