ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നടപ്പാക്കിയ സൈനികര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നടപ്പാക്കിയ സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നു. സൈന്യം കഠിനമായി പ്രയത്‌നിച്ചുവെന്നും പഹല്‍ഗാമില്‍ നിരപരാധികളായവരെ വെടിവെച്ചുകൊന്നത് വ്യക്തിപരമായി വേദനിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന് മുന്നില്‍വച്ചാണ് നിരപരാധികളെ കൊലപ്പെടുത്തിയത്. ഭീകരവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയെന്നും പ്രധാനമന്ത്രി. സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു.

അടിയേറ്റപ്പോള്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് കരഞ്ഞപേക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിഎംഒയെ വിളിച്ച് വെടിനിര്‍ത്തലിന് അപേക്ഷിച്ചു. നൂറിലധികം ഭീകരരെ വധിച്ചു. പാക് വ്യോമതാവളങ്ങള്‍ തകര്‍ത്തുവെന്നും അവരുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ഇന്ത്യ നിഷ്പ്രഭമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംഘര്‍ഷ സാഹചര്യം പൂര്‍ണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിര്‍ത്തികള്‍ ശാന്തമാകുന്നു. ജമ്മു, സാംബ, അഖ്നൂര്‍, കതുവ എന്നിവിടങ്ങളില്‍ ഡ്രോണുകള്‍ ആദ്യം കണ്ടതിന് ശേഷം, ഡ്രോണ്‍ കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ സാഹചര്യം നിലനില്‍ക്കുന്നുവെന്നും സൈന്യം അറിയിച്ചു. പഞ്ചാബിലെ അമൃത്സര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുകയാണ്. മേഖലയില്‍ ബ്ലാക്ക് ഔട്ട് നിലനില്‍ക്കുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top