
കൊയിലാണ്ടി: 13കാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവും 32000 രൂപ പിഴയും. പുതുപ്പാടി, എലോക്കര, കുന്നുമ്മല്‍ വീട്ടില്‍ മുസ്തഫ(52)യെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി ശിക്ഷിച്ചത്.
2022 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. വിടിനടുത്തെ പുഴത്തീരത്ത് ഇറച്ചി കഴുകാന്‍ കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയ പ്രതി പുഴത്തീരത്തുവച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്തതിനുശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
പ്രതി സമാനസ്വഭാവമുള്ള ഒരു കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. താമരശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ സത്യനാഥനാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




