
കോഴിക്കോട്: ബീച്ച് പരിസരത്ത് കഴിഞ്ഞ ദിവസമുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതി പിടിയില്‍. കാരപ്പറമ്പ് സ്വദേശി ഷഹന്‍ഷാ മന്‍സിലില്‍ എം ഷഹന്‍ ഷാ(38)യെയാണ് ടൗണ്‍ പൊലീസ് പിടിച്ചത്. കഴിഞ്ഞ 10ന് പ്രതി വാഴയൂര്‍ റേഷന്‍ ഷോപ്പിനടുത്തുള്ള കെട്ടിടത്തില്‍ വച്ച് കത്തിവീശി ഫാറുഖ് കോളേജ് സ്വദേശിയായ മുഹമ്മദ് ഫര്‍ഹാന്റെയും നാല് സുഹൃത്തുകളുടെയും മൊബൈല്‍ ഫോണും എടിഎമ്മും പാന്‍ കാര്‍ഡുകളും പണവുമടങ്ങിയ പഴ്‌സും കവര്‍ന്നിരുന്നു.
ഫോണും പഴ്സും തിരിച്ചുതരാമെന്ന് പറഞ്ഞ് അന്ന് രാത്രിതന്നെ കോഴിക്കോട് പഴയ കോര്‍പറേഷന്‍ ഓഫീസിനടുത്തേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ച് പ്രതി പരാതിക്കാരന്റെ കൈക്കും കാലിനും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതിക്കെതിരെ ചേവായൂര്‍, കസബ പൊലീസ് സ്റ്റേഷനുകളിലായി മോഷണക്കേസുള്‍പ്പെടെയുണ്ട്. ഇയാളുടെ കൂട്ടുപ്രതികളില്‍ രണ്ടുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഒരാളെ കൂടി പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




