സെക്രട്ടറിയേറ്റില്‍ തീപിടുത്തം

തിരുവനന്തപും: സെക്രട്ടറിയേറ്റില്‍ തീപിടുത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടുത്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം.

വലിയതോതിലുള്ള തീപിടുത്തമല്ല ഉണ്ടായത്. തീപിടുത്തമുണ്ടായ ഉടന്‍തന്നെ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീ അണച്ചു.

വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. പ്രോട്ടോക്കോള്‍ ഓഫീസില്‍ നിന്ന് പുക ഉയരുന്നതുകണ്ട ഉടനെ ജീവനക്കാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു.

Share news
error: Content is protected !!
Scroll to Top