സെക്രട്ടറിയേറ്റില്‍ തീപിടുത്തം;പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കള്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തീപിടുത്തം സ്വര്‍ണകള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

തെളിവുകള്‍ നശിപ്പിക്കാന്‍ ആദ്യം സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു. ഇപ്പോഴിതാ സെക്രട്ടരിയേറ്റിലെ ഫയലുകള്‍ തീവെച്ച് നശിപ്പിച്ചു. എംഎല്‍എമാര്‍ക്ക് സെക്രട്ടറിയേറ്റിനുള്ളിലേക്ക് കടക്കാന്‍ കഴിയില്ലെന്നുള്ളത് അനുവദിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതെസമയം സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു.

Share news
error: Content is protected !!
Scroll to Top