പരപ്പനങ്ങാടിയില്‍ തീപിടുത്തം

പരപ്പനങ്ങാടി :പരപ്പനങ്ങാടി റെയില്‍വേ പാര്‍ക്കിങ് എരിയക്ക് സമീപം തീപിടുത്തം. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് തീപിടുത്തമുണ്ടായത്. കുട്ടയിട്ട ചവര്‍കുനയില്‍ നിന്നും തീ ആളിപടരുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥല്‌ത്തെത്തിയ തിരൂര്‍ ഫയര്‍ഫോഴ്‌സ് യുണിറ്റാണ് തീയണച്ചത്.
തീപിടുത്തമുണ്ടായതിന് തൊട്ടടുത്ത് ജെസിബിയടക്കമുള്ള വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. കുറച്ചുകൂടി രാത്രിയായിരുന്നെങ്ങില്‍ വന്‍ അപകടമുണ്ടാവുമായിരുന്നു.

അടിക്കാടുകള്‍ക്കും സമീപത്തെ ചീനിമരവും കത്തിനശിച്ചിട്ടുണ്ട്.റെയില്‍വേ പുറമ്പോക്കില്‍ സമീപത്തെ ചില സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ ചപ്പുചവറുകളും മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നത് പതിവാണ്. ഇന്ന് ഈ മാലിന്യം മണ്ണണ്ണയൊഴിച്ച് കത്തിച്ചതാണ് തീ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്ന് ദൃഢ്‌സാക്ഷികള്‍ പറഞ്ഞു.

പെട്രോള്‍ പമ്പ് സമീപത്തുള്ളതാണ്ജനങ്ങളെ പരിഭ്രാന്തിയിലാക്കിയത്.

പരപ്പനങ്ങാടിയില്‍ വീണ്ടും തീപിടുത്തം; സംഭവത്തില്‍ ദുരൂഹത

Share news
error: Content is protected !!
Scroll to Top