പരപ്പനങ്ങാടിയില്‍ വീണ്ടും തീപിടുത്തം; സംഭവത്തില്‍ ദുരൂഹത

പരപ്പനങ്ങാടി:ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിപരത്തിക്കൊണ്ട് രണ്ട് മണിക്കുറിനുള്ളില്‍ പരപ്പനങ്ങാടിയില്‍ വീണ്ടും തീപിടുത്തം. ഇത്തവണ തീപിടിച്ചിരിക്കുന്നത് പുത്തന്‍പീടികയിലെ റെയില്‍വേ ഓവുപാലത്തിന് തെക്കുവശത്തെ വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ അതിരിലെ അടിക്കാടിനാണ്. തീപിടുത്തത്തെ തുടര്‍ന്ന് ഒരു പൈന്‍ മരം കത്തിനശിച്ചു. രാത്രി 11.30ഓടെയാണ് തീപിടുത്തമുണ്ടായത്്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും പരപ്പനങ്ങാടിയിലേക്കെത്തിയ തിരൂര്‍ ഫയര്‍ സര്‍വ്വീസ് യൂണിറ്റാണ് തീഅണച്ചത്.

വ്യാഴ്ചരാത്രി 9.30ഒടെ റെയില്‍ പാര്‍ക്കിങ് ഏരിയക്ക് സമീപമുണ്ടായ തീപിടുത്തവും ഇപ്പോഴുണ്ടായ തീപിടുത്തവും സമാനതയുള്ളതുകൊണ്ടുതന്നെ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിരിക്കുകയാണ്.

അടുത്തകാലത്തായി ഇത്തരത്തിലുള്ള തീപിടുത്തങ്ങള്‍ പരപ്പനങ്ങാടിയല്‍ ഇടക്കിടെ ഉണ്ടാകുന്നുണ്ട്.

പരപ്പനങ്ങാടിയില്‍ തീപിടുത്തം

Share news
error: Content is protected !!
Scroll to Top