
കുന്നമംഗലം : കോണോട്ടുമലയിൽ തീ പടർന്നു. മൂന്ന് ഏക്കറോളം വരുന്ന പ്രദേശത്താണ് തീ പടർന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്ന് അഗ്നി രക്ഷാനിലയത്തിൽനിന്ന് സീനിയർ ഫയർ ഓഫീസർ എൻ ബിനീഷിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സ്ഥലത്തെത്തി.
സമീപത്തുള്ള ജനവാസമേഖലയിലേക്ക് തീ പടരാതിരിക്കാനാണ് സേന ആദ്യം ശ്രമിച്ചത്. തുടർന്ന് രണ്ടുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീ പൂർണമായും നിയന്ത്രണവി ധേയമാക്കി.
തീ പടരാനുള്ള കാരണങ്ങൾ വ്യക്തമല്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




