കെ.എൻ.എം. സംസ്ഥാന മദ്രസ്സസർഗ മേള പരപ്പനങ്ങാടിയിൽ

പരപ്പനങ്ങാടി:കേരള നദ് വത്തുൽ മുജാഹിദീൻ (കെ എൻ എം) സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന തല മദ്റസാ സർഗ്ഗമേള പരപ്പനങ്ങാടി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 10 ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് എസ് എൻ എം ഹയർ സെക്കന്ററി സ്കൂ‌ളിൽ വെച്ച് നടക്കുന്ന പരിപാടി മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്ബ് ഉദ്ഘാടനം ചെയ്യും.

കെ എൻ എം വിദ്യാഭ്യാസബോർഡ് ചെയർമാൻ ഡോ. പി പി അബ്‌ദുൽ ഹഖ് അധ്യക്ഷത വഹിക്കും.

പരപ്പനങ്ങാടി മുൻസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ് ശമീം മുഖ്യാതിഥിയായിരിക്കും.

ചടങ്ങിൽ KNM ജില്ലാ പ്രസിഡൻ്റ് ശറഫുദ്ദീൻ തെയ്യമ്പാട്ടിൽ, സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ, ഐ എസ് എം സംസ്ഥാന സെക്രട്ടറി ശുകൂർ സ്വലാഹി, എം എസ് എം സംസ്ഥാന സെക്രട്ടറി സുഹ്ഫി ഇംറാൻ, കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ടി. അബ്‌ദുൽ അസീസ് സുല്ലമി, എം.ഹംസ പുല്ലങ്കോട് എന്നിവർ സംസാരിക്കും.

സമാപന സമ്മേളനം കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി.പി.അബ്‌ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം ടി. അബ്‌ദുസമദ് സുല്ലമി അധ്യക്ഷനായിരിക്കും.

പരപ്പനങ്ങാടി മുൻസിപ്പൽ ചെയർ പേഴ്‌സൺ സുബൈദ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുക്കും.ഡോ. എ.ഐ അബ്‌ദുൽ മജീദ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തും.
ഡോ. പി എം എ വഹാബ്, അശ്റഫ് ചെട്ടിപ്പടി എന്നിവർ സംസാരിക്കും.

ജില്ലാതല സർഗ്ഗമേളകളിൽ ഒന്നാം സ്ഥാനം നേടിയ ആയിരത്തി അഞ്ഞൂറോളം പ്രതിഭകൾ സംസ്ഥാന സർഗമേളയിൽ പങ്കെടുക്കും.ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മൂന്ന് ഭാഷകളിൽ 60 ഇനങ്ങളിലാണ് സംസ്ഥാന സർഗ്ഗമേള നടക്കുന്നത്.

വാർത്താസമ്മേളനത്തിൽ ഉബൈദുല്ല താനാളൂർ ,അബ്ദുൽ ലത്തീഫ് മദനി, ഹബീബ് റഹ്മാൻ പാലത്തിങ്ങല് , പി സുബൈർ എന്നിവർ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top