ഇന്‍ഡോറില്‍ ഇരുനില കെട്ടിടത്തില്‍ തീപിടുത്തം; 7 മരണം

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇരു നില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. കെട്ടിടത്തിലുണ്ടായിരുന്നവരില്‍ ഏഴ് പേര്‍ വെന്തുമരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മുകള്‍ നിലകളിലേക്കും തീപടരുകയായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share news
error: Content is protected !!
Scroll to Top