HIGHLIGHTS : Fire breaks out in school building, one seriously injured
കട്ടപ്പന : പഴയ കൊച്ചറ സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്ക ശേഖരത്തിന് തീ പിടിച്ചു. ഒരാള്‍ക്ക് ഗുരുതരപരിക്കേറ്റു. ചേറ്റുകുഴി ചെറുവക്കാട് ജോബിക്കാണ് (30) പൊള്ളലേറ്റത്.
രാത്രി 11-നായിരുന്നു അപകടം. ശരീരമാസകലം പൊള്ളലേറ്റ ജോബിയെ വിദഗ്ധചികിത്സയ്ക്കായി കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കട്ടപ്പനയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി തീ കെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു