ഐഎസ്ആര്‍ഒയുടെ നൂറാം വിക്ഷേപണം; എന്‍വിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍

HIGHLIGHTS : ISRO's 100th launch; NVS 02 satellite suffers technical glitch

ഐഎസ്ആര്‍ഒ വിക്ഷേപിച്ച നൂറാം ഉപഗ്രഹമായ എന്‍വിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തി. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ സാധിക്കാതെ വന്നതോടെയാണ് തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ ഉപഗ്രഹത്തെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.

അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യന്‍ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ് എന്‍വിഎസ്. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എന്‍വിഎസ് ശ്രേണിയിലേത്. ജിഎസ്എല്‍വിയുടെ പതിനേഴാം ദൗത്യമാണ് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ് 02 വിക്ഷേപണത്തിലൂടെ കൈവരിച്ചത്.

sameeksha-malabarinews

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും അതുപോലെ തന്നെ ഇന്ത്യന്‍ ഭൂപ്രദേശത്തിന് 1500 കിമി ചുറ്റളവിലുള്ള പ്രദേശവുമാണ് ഉപഗ്രഹത്തിന്റെ പരിധിയില്‍ വരിക. 2,250 കിലോഗ്രാം ഭാരമാണ് ഉപഗ്രഹത്തിന് ഉള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!