മുംബൈ: നവി മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. തീപിടിത്തത്തില്‍ മൂന്ന് മലയാളികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍, ഭാര്യ പൂജ രാജന്‍, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
വാഷി പ്രദേശത്തെ സെക്ടര്‍ 14 ലെ എംജിഎം കോംപ്ലക്‌സിലെ രഹേജ റെസിഡന്‍സിയുടെ പത്താം നിലയിലെ ഫ്ളാറ്റില്‍ ആദ്യം തീപിടിത്തമുണ്ടാവുകയും അത് പിന്നീട് 11, 12 നിലകളിലേക്ക് പടര്‍ന്നതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീപിടുത്തത്തില്‍ 10 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. അര്‍ധരാത്രി 12.40ഓടെയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ വാഷിയിലെ രണ്ട് ആശുപത്രികളിലേക്ക് മാറ്റി.
വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി പുലര്‍ച്ചെ നാല് മണിയോടെയാണ് തീ പൂര്‍മായും അണക്കാന്‍ സാധിച്ചത്. അതെസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




