സെക്കന്തരാബാദിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇലക്ട്രിക് ബൈക്ക് ഷോറൂമിന് മുകളിലുള്ള ഹോട്ടലിലേക്ക് തീ അതിവേഗം പടര്‍ന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം. പാര്‍ക്കിങ് ഏരിയ, ഷോറൂം, ബേസ്മെന്റ് എന്നിവിടങ്ങളിലെ വാഹനങ്ങള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് കനത്ത പുക പടര്‍ന്നു. തീയും പുകയും ഉയരുന്നത് കണ്ട ഹോട്ടല്‍ ജീവനക്കാരും അതിഥികളും ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെ കെട്ടിടത്തില്‍ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സെക്കന്തരാബാദിലെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
#UPDATE | Death toll in the fire incident rises to 8: Chandana Deepti, DCP, North Zone, Hyderabad https://t.co/6MwdNqzFKh
— ANI (@ANI) September 13, 2022




