HIGHLIGHTS : Fire breaks out in Bengaluru hospital's ICU; Malayali youth who was undergoing treatment died
ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി സൂരജ് പണിക്കര്‍ (34) ആണ് മരിച്ചത്.
മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കല്‍ കോളേജില്‍ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐസിയുവില്‍ ചികിത്സയിലായിരുന്നു. എക്‌മോ സപ്പോര്‍ട്ടിലാണ് ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു