HIGHLIGHTS : Calicut University News; CH National Seminar in Chair
സി.എച്ച്. ചെയറിൽ ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയർ സെപ്റ്റംബർ 26, 27 തീയതികളിൽ നടത്തുന്ന ദേശീയ സെമിനാർ 26 – ന് രാവിലെ 9.30-ന് സർവകലാശാലാ ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീർ, എം.പി.മാരായ എം.പി. അബ്ദുസമദ് സമദാനി, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവർ പങ്കെടുക്കും. വിവിധ സെഷനുകളിലായി എം.പി.മാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. ഡി. രവികുമാർ, അഡ്വ. ഹാരിസ് ബീരാൻ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാൻ വജാഹത്ത് ഹബീബുല്ല തുടങ്ങിയവർ സംസാരിക്കും. ഭരണഘടന, ജാതി സെൻസസ്, ഫെഡറലിസം, വഖഫ് നിയമ ഭേദഗതി, ദളിത് ജ്ഞാനോത്പാതനം, പട്ടികജാതി – പട്ടികവർഗ സംവരണം, ന്യൂനപക്ഷ പ്രതിനിധാനം, ഇന്ത്യൻ മാധ്യമരംഗം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് സെമിനാർ. 27 – ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സെഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വി.എസ്. സുനിൽകുമാർ, കെ.എം. ഷാജി തുടങ്ങിയവർ സംബന്ധിക്കും. ഫോൺ : 70129 04421, 7034515252.
ഫിനാൻസ് കമ്മിറ്റി: കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ ആഗസ്റ്റ് 13 – ലെ വിജ്ഞാപന പ്രകാരം സെനറ്റ്, സിൻഡിക്കേറ്റ്, അക്കാഡമിക്ക് കൗൺസിൽ എന്നീ മണ്ഡലങ്ങളിൽ നിന്നും ഓരോ അംഗങ്ങളെ വീതം ഫിനാൻസ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നതിനായുള്ള കരട് വോട്ടർപട്ടികകൾ പ്രസിദ്ധീകരിച്ചു. പകർപ്പ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാകും. വോട്ടർപട്ടികകൾ സംബന്ധിച്ചുള്ള തിരുത്തലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാ ക്കലുകൾക്കും വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ വരണാധികാരിയെ അറിയിക്കേണ്ടതാണ്.
എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ സ്വാശ്രയ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് സ്പോർട്സ് ക്വാട്ട – 2, ലക്ഷ്വദീപ് – 1, എസ്.സി. – 5, എസ്.ടി. – 2, ഇ.ഡബ്ല്യൂ.എസ്. – 2, ഒ.ബി.എക്സ്. – 1, പി.ഡബ്ല്യൂ.ഡി. – 3 എന്നീ വിഭാഗംങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി. ക്യാപ് ഐ.ഡി. ഉള്ളവർ ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 23 – ന് രാവിലെ 10.30 – ന് സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകേണ്ടതാണ്. ഫോൺ : 0494 2407345.
ജോൺ മത്തായി സെന്ററിൽ എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. കോഴ്‌സിന് എസ്.സി. / എസ്.ടി. / ഇ.ഡബ്ല്യൂ.എസ് എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ലേറ്റ് രജിസ്‌ട്രേഷൻ നടത്തിയ ശേഷം യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 23 – ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509.
ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ പരീക്ഷാ രജിസ്‌ട്രേഷൻ
കാലിക്കറ്റ് സർവകലാശാലയിൽ 2024 വർഷത്തിൽ ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷന് പ്രവേശനം നേടിയവർ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള പരീക്ഷാ രജിസ്‌ട്രേഷൻ ലിങ്ക് ഉപയോഗിച്ച് നിർദിഷ്ട തിയതിക്കകം അഞ്ചാം സെമസ്റ്ററിലേക്കുള്ള പരീക്ഷാ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. വിദ്യാർഥികളുടെ എൻറോൾമെന്റ് നമ്പർ, രജിസ്റ്റർ നമ്പർ എന്നിവയടങ്ങിയ ലിസ്റ്റും അതോടൊപ്പം നൽകിയിട്ടുണ്ട്. ഫോൺ : 0494 2407356, 0494 2400288.
എം.എ. അറബിക് പ്രാക്ടിക്കൽ പരീക്ഷ
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. അറബിക് ( CBCSS – CDOE ) വിദ്യാർഥികളുടെ ഏപ്രിൽ 2024 / ഏപ്രിൽ 2023 – Computer Application with Arabic Software & Arabic Enabled ICT in Academic Writing പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 24 മുതൽ 27 വരെ നടക്കും. കേന്ദ്രം : ഗോൾഡൻ ജൂബിലി അക്കാദമിക് ഇവാലുവേഷൻ സെന്റർ (പെർമനന്റ് ഇവാലുവേഷൻ സെന്റർ) സർവകലാശാലാ ക്യാമ്പസ്. വിശദമായ ഷെഡ്യൂൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എഡ്. ജൂലൈ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എച്ച്.എം. നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2024 (2023 & 2022 പ്രവേശനം), ഏപ്രിൽ 2023 (2019, 2020, 2021 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. ( CCSS ) സെപ്റ്റംബർ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.