HIGHLIGHTS : Fire breaks out at home appliance store in Fort Kochi
കൊച്ചി: ഫോര്‍ട്ട് കൊച്ചിക്കടുത്ത് അമരാവതിയില്‍ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയും നാട്ടുകാരും തീയണക്കാനുള്ള ശ്രമം തുടങ്ങി. കൊച്ചി അമരാവതിയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കടയ്ക്കാണ് തീ പിടിച്ചത്. തി വലിയ രീതിയില്‍ പടര്‍ന്നത് പരിഭ്രാന്തി പരത്തി.
രാത്രി എട്ടുമണിയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. രണ്ടര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് തീ ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞത്. ആളപായമില്ല .
കെട്ടിടത്തിലെ തീ പൂര്‍ണമായും അണച്ച് സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു