ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്

HIGHLIGHTS : A young man who was to get married today died in a bike accident; his friend who was with him was seriously injured.

കോട്ടയം: വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. എംസി റോഡില്‍ കളിക്കാവില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ഒരു ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

sameeksha-malabarinews

ജിജോയ്ക്ക് ഒപ്പം ബൈക്കില്‍ ഉണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!