പരുത്തിപ്പാറയിൽ ഫർണിച്ചർ നിർമാണ കേന്ദ്രത്തിൽ തീപിടിത്തം

ഫറോക്ക് : പരുത്തിപ്പാറ മൂർക്കനാട് റോഡിൽ സ്നേഹതീരം വയോജന കേന്ദ്രത്തിന് സമീപം ‘യൂണിറ്റ് വുഡ് ഫർണിച്ചർ യൂണിറ്റിൽ തീപ്പിടിത്തം. ഇവിടെ സൂക്ഷിച്ചിരുന്ന നിരവധി ഫർണീച്ചറുകൾ കത്തിനശിച്ചു.

ചൊവ്വ രാത്രി 10:45ഓടെയായിരുന്നു സംഭവം. ഫാറുഖ് കോളജ് തയ്യിൽ ഹൗസ് കുറുപ്പം കണ്ടി മുഹമ്മദ് റാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മീഞ്ചന്ത സ്റ്റേഷനിൽ നിന്നും അഗ്നി സുരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

ഏതാണ്ട് ഒരു ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി ഫയർഫോഴ്‌സ് അറിയിച്ചു. സ്ഥാപനം ഒഴിയാനുള്ള ഒരുക്കത്തിലായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top