വട്ടപ്പാറയില്‍ തീപിടുത്തം

വളാഞ്ചേരി: വട്ടപ്പാറ വളവിന് സമീപം അടിക്കാടുകള്‍ക്ക് തീപിടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീപിടുത്തം. ദേശീയപാതയുടെ വികസനത്തിനായി ഏറ്റെടുത്ത പ്രദേശത്തെ അടിക്കാടുകള്‍ക്കാണ് തീപിടിച്ചത്. ഇവിടെ മുറിച്ചിട്ടിരുന്ന മരങ്ങളും തീപിടുത്തത്തില്‍ കത്തിയമര്‍ന്നു.

തിരൂര്‍ നിലയത്തില്‍ നിന്നെത്തിയ നാല് യൂണിറ്റ് അഗ്‌നിശമനസേന മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി.

തിരൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം.കെ പ്രമോദ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സുനില്‍, സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ പി.ജെ.ജേക്കബ്, സി.മനോജ്, ടി.പ്രമോദ് ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ രഘുനാഥ്, നിയാസ്, വൈഷ്ണവിജിത്, ജിബിന്‍, നൗഫല്‍, സുബ്രഹ്മണ്യന്‍, പ്രജിത്ത്, അനൂപ്, രമേശ്, അഖില്‍ ഹോം ഗാര്‍ഡുമാരായ മുരളീധരന്‍, സുരേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top