HIGHLIGHTS : Fire at medical college in UP, 10 newborn babies die tragically
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ മഹാറാണി ലക്ഷ്മി ബായ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെ 37 പേരെ രക്ഷപ്പെടുത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്ര പരിചരണ വിഭാഗത്തില്‍ അന്‍പതോളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്.
ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു അപകടം ഉണ്ടായത്. ഇന്‍ക്യുബേറ്ററിലുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു