
അത്തോളി : വിവാഹാഭ്യര്‍ഥന നിരസിച്ച തിനെ തുടര്‍ന്ന് വീട്ടമ്മയെ കത്തികൊണ്ട് കൊല്ലാന്‍ ശ്രമം. അത്തോളി സഹക രണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടക യ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാ ണ് കൊടക്കല്ലില്‍ പെട്രോള്‍ പമ്പിന് സമീപം വാടക വി ട്ടില്‍ താമസിക്കുന്ന മഷൂദ് (33) കത്തിവീശി കൊല്ലാന്‍ ശ്രമിച്ചത്. വ്യാഴം രാത്രി 7.30 ഓടെയാണ് സംഭവം. കഴു ത്തിന് മുറിവേറ്റ വീട്ടമ്മയെ എംഎംസിയില്‍ പ്രവേശിപ്പിച്ചു.
അത്താണിയില്‍ നൂറിന്‍ പര്‍ദ ഷോപ്പില്‍ ജീവനക്കാരി യാണ് വീട്ടമ്മ. ഭര്‍ത്താവ് പ്രവാസിയാണ്. 13ഉം ഏഴും വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്. പ്രതി അത്താണി കൊ ങ്ങന്നൂര്‍ റോഡ് ജങ്ഷനില്‍ മത്സ്യക്കടയില്‍ ജോലിചെയ്തി രുന്നു. ഒരുമാസമായി ഇവിടെ നിന്ന് ഒഴിവാക്കി. വീട്ടമ്മയുമാ യി സൗഹൃദം സ്ഥാപിച്ച ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും നിരസിച്ചി രുന്നു. കടയില്‍നിന്ന് മടങ്ങി വീടിന് മുമ്പില്‍ സ്‌കൂട്ടര്‍ നിര്‍ ത്തി മുന്നോട്ട് നടക്കുമ്പോള്‍ പിറകില്‍നിന്നെത്തി കഴുത്തി നുനേരെ മഷൂദ് കത്തിവീശു കയായിരുന്നുവെന്ന് വീട്ടമ്മ പറഞ്ഞു.
കഴുത്തില്‍ ഷാള്‍ ഉള്ളതി നാല്‍ ആഴത്തില്‍ മുറിവേല്‍ ക്കാതെ രക്ഷപ്പെട്ടു. മഷൂദി നെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാ ക്കിയതായി അത്തോളി പൊ ലീസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




