മത്സ്യത്തൊഴിലാളികള്‍ക്ക് തുടര്‍ചികിത്സാ ധനസഹായം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് (മത്സ്യബോര്‍ഡ്) സാന്ത്വന തീരം പദ്ധിതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധമത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളി പെന്‍ഷകാര്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് തുടര്‍ ചികിത്സ ധനസഹായം നല്കുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കും, അനുബന്ധമത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യബോര്‍ഡ് പെന്‍ഷണര്‍മാര്‍ക്കും സാന്ത്വനതീരം തുടര്‍ ചികിത്സ പദ്ധതി ധനസഹായത്തിന് അപേക്ഷിക്കാം.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 3 വര്‍ഷത്തില്‍ കുറയാത്ത അംഗത്വമുള്ളവരും 23 വയസ്സ് പൂര്‍ത്തിയായവരുമായ പ്രതി വര്‍ഷം 50,000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് 25,000 രൂപയും ഡയാലിസിസ് ചെയ്യുന്നവര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 50,000 രൂപ വീതവും കരള്‍ രോഗികള്‍ക്കും തളര്‍വാതം/കിടപ്പുരോഗികള്‍ക്കും 20,000 രൂപ വീതവും ഓട്ടിസം/ഭിന്നശേഷിക്കാരായ കുട്ടികളുള്ളവര്‍, ഗര്‍ഭാശയ രോഗമുള്ളവര്‍ എന്നിവര്‍ക്ക് 10,000 രൂപ വീതവും ധനസഹായം ലഭിക്കും.

പ്രസ്തുത രോഗങ്ങള്‍ക്ക് തുടര്‍ ചികിത്സ നടത്തുന്നവര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സര്‍ക്കാര്‍ സഹകരണ ആശുപത്രികളിലെ തുടര്‍ ചികിത്സയ്കാണ് ധനസഹായം അനുവദിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കും ധനസഹായം ലഭിക്കും. ചികിത്സയ്ക്ക് ചിലവായ തുകയാണ് ബില്ലുകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തില്‍ അനുവദിക്കുന്നത്.

അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ചികിത്സിച്ച ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള റഫറന്‍സ് രേഖ (സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക്), ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ ബില്ലുകള്‍ (ഒറിജിനല്‍), മത്സ്യബോര്‍ഡ് പാസ്സ് ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പുകള്‍, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.

തുടര്‍ ചികിത്സ സഹായത്തിന് അര്‍ഹതയുള്ളവര്‍ അപേക്ഷ നിശ്ചിത ഫാറത്തില്‍ അനുബന്ധ രേഖകളുള്‍പ്പെടുത്തി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.

 

Share news
error: Content is protected !!
Scroll to Top