യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കോളേജ് ഡെവലപ്മെന്റ് കൗണ്‍സില്‍ ബ്രാഞ്ചിലെ ഓഫീസ് സൂപ്രണ്ട് കെ. റീന, വിദൂരവിദ്യാഭ്യാസ വിഭാഗം അസി. സെക്ഷന്‍ ഓഫീസര്‍ എം.ടി. നസീഹത്ത് എന്നിവരാണ് വിരമിക്കുന്നത്. യോഗം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്വിന്‍ സാംരാജ്, വെല്‍ഫെയര്‍ ഫണ്ട് ഡയറക്ടര്‍മാരായ കെ.വി. പ്രദീപന്‍, ടി.പി. ദാമോദരന്‍, സംഘടനാ പ്രതിനിധികളായ ടി. ശബീഷ്, ശ്രീരാജ്, ഹബീബ് കോയ തങ്ങള്‍, ടി.കെ. ജയപ്രകാശ്, ഡോ. ടി. വസുമതി എന്നിവര്‍ സംസാരിച്ചു.
പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍, അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ശാസ്ത്ര പഠന വിഭാഗം പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ സംഘടിപ്പിക്കുന്നു. 29-ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി മുന്‍ ഡയറക്ടര്‍ പ്രൊഫ. പിനാകി ചക്രവര്‍ത്തി മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എം.എ. ഉമ്മന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വിതരണവും നടക്കും.
ബി ടെക് സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അധ്യായന വര്‍ഷത്തെ ഒഴിവുള്ള ബി. ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 29, 30 തീയതികളില്‍ നടക്കും. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പ്രവേശനം നേടാന്‍ അവസരമുള്ളത്. ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാവുന്നതാണ്. സെമെസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീ. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്ക് എന്‍ ആര്‍ ഐ ക്വട്ട വഴി പ്രവേശനം നേടാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 9567172591.
സിണ്ടിക്കേറ്റ് മീറ്റിംഗ്
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 30-ന് രാവിലെ 11 മണിക്ക് തൃശൂര്‍, അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടക്കും. പി.ആര്‍. 1645/2022
മുഖാമുഖം നടത്തി
വിജയഭേരി പദ്ധതിയുടെ പഠനത്തില്‍ പി.എച്ച്.ഡി. നേടിയ ടി. മുജീബ് റഹ്‌മാനുമായി കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ്‌കോയ ചെയര്‍ മുഖാമുഖം സംഘടിപ്പിച്ചു. പി.എ. റഷീദ് അദ്ധ്യക്ഷനായി. സി.കെ. സുബൈര്‍, ഖാദര്‍ പാലാഴി, അബ്ദുറഹ്‌മാന്‍ മങ്ങാട്, ഇബ്രാഹിം മുഹമ്മദ്, കെ.പി. മുഹമ്മദാലി, ടി.പി. ഫിദ എന്നിവര്‍ സംസാരിച്ചു.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 19 വരെയും 170 രൂപ പിഴയോടെ 22 വരെയും ഡിസംബര്‍ 2 മുതല്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 12 വരെയും 170 രൂപ പിഴയോടെ 15 വരെയും ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 12-ന് തുടങ്ങും.




