
പരപ്പനങ്ങാടി :- പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കേരളോത്സവത്തിന്റെ അത് ലറ്റിക്മീറ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് കരസ്ഥമാക്കി. ചുടലപ്പറമ്പ് മൈതാനില്‍ വച്ച് നടത്തിയ മീറ്റില്‍ 173 പോയിന്റ് നേടിയാണ് പരപ്പനാട് വാക്കേസ് ക്ലബ് ഒന്നാം സ്ഥാനം നേടിയത്. 70 പോയിന്റ് നേടി സഹൃദയ കോടപ്പാളി രണ്ടാം സ്ഥാനവും 24 പോയിന്റ് നേടി സി.എഫ്‌സി . ചെട്ടിപ്പടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ 6. 30 ന് 5000 മീറ്ററോടെ ആയിരുന്നു മീറ്റിന്റെ തുടക്കം. ഈയിനത്തില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിന്റെ ഫാബിഷ് ഒന്നാംസ്ഥാനം നേടി. തുടര്‍ന്ന് 26 ഇനങ്ങളിലായി 115 ഓളം കായിക താരങ്ങള്‍ പങ്കെടുത്തു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ ഉസ്മാന്‍ ജാവലിന്‍ എറിഞ്ഞ് മീറ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
വൈകീട്ട് നടന്ന ഡിസ്‌കസ് ത്രോയിലൂടെ മീറ്റിന് പര്യവസാനമായി . തുടര്‍ന്ന് വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും നല്‍കി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ, കെ. ബേബി, കുഞ്ഞിമരക്കാര്‍. പിവി , അരവിന്ദന്‍ , കെ.ടി വിനോദ്, വാലില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.




