രക്ഷിതാക്കളുടെയും അധ്യാപകരുടെയും മത്സരങ്ങള്‍ക്കുള്ള വേദിയായി കലോത്സവങ്ങളെ കാണരുതെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. തിരൂരില്‍ നടക്കുന്ന റവന്യു ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാമേളകള്‍ കുട്ടികളുടേതായി മാറണമെന്നും സര്‍ഗ്ഗാത്മകതയിലൂടെ ഒരുമയുണ്ടാകണമെന്നും എം.എല്‍.എ പറഞ്ഞു. പ്രധാന വേദിയായ തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു. കെ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉള്‍പ്പടെ 16 വേദികളിലായാണ് അഞ്ച് ദിനങ്ങളിലായി മത്സരങ്ങള്‍ നടക്കുന്നത്. ആദ്യദിനം 77 സ്റ്റേജിതര മത്സരങ്ങളാണ് പൂര്‍ത്തിയായത്. വിവിധ വേദികളിലായി ബാന്റ് മേളം, ചെണ്ടമേളം, കഥകളി, ചവിട്ടുനാടകം, യക്ഷഗാനം എന്നിവയും അരങ്ങേറി.
തിരൂര്‍ നഗരസഭ അധ്യക്ഷ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് മയ്യേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി കുഞ്ഞുട്ടി, സി.ഒ ശ്രീനിവാസന്‍, വി. ശാലിനി, പി. പുഷ്പ, നൗഷാദ് നെല്ലാഞ്ചേരി, നഗരസഭ ഉപാധ്യക്ഷന്‍ പി. രാമന്‍കുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം ഷാഫി, ഫൈസല്‍ എടശ്ശേരി, ഇ. അഫ്സല്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ അബ്ദുല്‍ സലാം, അഡ്വ. എസ്. ഗിരീഷ്, വാര്‍ഡ് കൗണ്‍സിലര്‍ സരോജാദേവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ്‌കുമാര്‍, ഡി.വൈ.എസ്.പി വി.വി ബെന്നി, ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി.വി ഗോപകുമാര്‍, കൈറ്റ് കോര്‍ഡിനേറ്റര്‍ ടി.കെ അബ്ദുല്‍ റഷീദ്, വിദ്യാകരണം ജില്ലാ കോര്‍ഡിനേറ്റര്‍ എം. മണി, പി.ടി.എ പ്രസിഡന്റ് എ.കെ ബാബു, ഡി.ഇ.ഒമാരായ ഇ. പ്രസന്ന, പി.കെ റുഖിയ, തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷാലി, പ്രധാനാധ്യാപകന്‍ എന്‍. ഗഫൂര്‍, എസ്.എസ്.എം പോളിടെക്‌നിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ നാസര്‍ കൈപ്പഞ്ചേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.എ ബാവ, തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് ചെയര്‍പേഴ്‌സന്‍ ആയിഷ റിഫ, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ഇ.പി അലി അഷ്‌ക്കര്‍ എന്നിവര്‍ സംസാരിച്ചു.




