Section

malabari-logo-mobile

ബജറ്റ് അവതരണം തുടങ്ങി;ഗ്രീന്‍ എനര്‍ജി പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കും

HIGHLIGHTS : Finance Minister Nirmala Sitharaman started the budget presentation

ദില്ലി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചു. രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണ് ഇത്. പേപ്പര്‍ലെസ് ബജറ്റാണ് ഇത്തവണത്തെതും. ഇന്ത്യയില്‍ നിര്‍മിച്ച ടാബുമായാണ് ധനമന്ത്രി എത്തിയത്.

ഇന്ത്യയുടെ വളര്‍ച്ച ലോകം അംഗീകരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തെ വളര്‍ച്ചയുടെ ബ്ലൂപ്രിന്റാകും ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു.

sameeksha-malabarinews

സൗജന്യ ഭക്ഷ്യ സുരക്ഷാ പദ്ധതി തുടരും. പി എം ഗരീം കല്യാണ്‍ അന്നയോജന പദ്ധതി ഒരുവര്‍ഷം കൂടി തുടും. അടിസ്ഥാന സൗകര്യ വികസനം , നിക്ഷേപം , മാക്രോ ഇക്കണോമിക് വളര്‍ച്ച തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും ധനമന്ത്രി.

ഗ്രീന്‍ എനര്‍ജി പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കും. കാര്‍ഷിത വായ്പ ടാര്‍ഗറ്റ് 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ സഹായിക്കുന്ന പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും.കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍

2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ് . പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ പുതിയ പദ്ധതി ആരംഭിക്കും. മത്സ്യബന്ധന മേഖലയ്ക്ക് 6000 കോടി.
വൈദ്യശാസ്ത്ര മേഖലക്കായി പ്രത്യേക പാക്കേജ്. ഉര്‍ജ്ജമേഖലയില്‍ സ്വയം പര്യാപ്തത നേടും. ചെറുകിട വ്യവസായങ്ങള്‍ക്കായി ഡിജിറ്റല്‍ ലോക്കര്‍. 200 പുതിയ ബയോ ഗ്യാസ് പ്ലാന്റുകള്‍, പതിനായിരം ബയോ കാര്‍ഷിക കേന്ദ്രങ്ങള്‍, ഒരു കോടി കര്‍ഷകര്‍ക്ക് സഹായം, ദരിദ്രരായ ജയില്‍ തടവുകാര്‍ക്ക് സഹായം, വനവത്കരണത്തിന് 10,000 കോടി,50 പുതിയ വിമാനത്താവളങ്ങള്‍,  ഫോണിന്റെവില കുറയും ,മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ മാറ്റും.47 ലക്ഷം യുവാക്കള്‍ക്ക് സ്‌റ്റൈപ്പന്റ്, എല്ലാ വകുപ്പുകളിലും ഏകജാല ഫയല്‍ സംവിധാനം,വിനോദസഞ്ചാരമേഖലയ്ക്ക് മുന്‍ഗണന.അധ്യാപക പരിശീലനത്തിന് പുതിയ പാഠ്യപദ്ധതി. 50 പുതിയ വിമാനത്താവളങ്ങള്‍.കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി,സിഗരറ്റിന് വില വര്‍ധിക്കും.ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വില കുറയും

ഇ വാഹനങ്ങള്‍ക്ക് പ്രോത്സാഹനം,ടി വികള്‍ക്ക് വില കുറയും,സ്വര്‍ണം, വെള്ളി , വജ്രം വില കൂടും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം, പഞ്ചസാര സഹകരണ സംഘങ്ങള്‍ക്ക് 10,000 കോടി.

ആദായനകുതി സ്ലാബില്‍ ഇവ്. ആദായനികുതി ഇളവ് പരിധി 7 ലക്ഷം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!