ഗതാഗത നിയന്ത്രണം

ഗുരുവായൂര്‍ ആല്‍ത്തറ പൊന്നാനി റോഡില്‍ പനമ്പാടിന് സമീപം പെരുവഴികുളം റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലെ വാഹന ഗതാഗതത്തിന് ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഭാഗികമായി നിയന്ത്രണമേര്‍പ്പെടുത്തി. പൊന്നാനി ഭാഗത്തു നിന്നും ഗുരുവായൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള വലിയ വാഹനങ്ങള്‍ കരിങ്കല്ലത്താണി നടുവട്ടം വഴി എന്‍എച്ച് 69 വഴിയും എന്‍എച്ച് 66 വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കൊളമംഗലം- കരേക്കാട് റോഡില്‍ കൊളമംഗലം മുതല്‍ കോണിക്കല്‍ വരെയുളള ഭാഗത്ത് കുടിവെളള പൈപ്പ് ലൈന്‍ സ്ഥാപിച്ച ഭാഗത്തെ റോഡ് റീസ്റ്റോര്‍ ചെയ്യുന്നതിന്റെ ഭാഗമായുളള ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 2 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹന യാത്രക്കാര്‍ കണ്ണംകുളം കണ്ണംകടവ് – മുക്കിലപ്പീടിക – വായനശാല റോഡ്, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ്, ചെങ്കുണ്ടംപടി- ചീനിച്ചോട്- പാലക്കുന്ന് റോഡ് എന്നിവ ഉപയോഗപ്പെടുത്തണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top