ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങി;ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമെന്ന് ധനമന്ത്രി

HIGHLIGHTS : Finance Minister Nirmala Sitharaman begins budget presentation

ദില്ലി: കേന്ദ്ര ബജറ്റ് മന്ത്രിസഭ യോഗം അംഗീകരിച്ചു. ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചു. മൂന്നാമത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണവും ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്.

ഇത്തവണയും പേപ്പര്‍ രഹിത ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ കുംഭമേള വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തിനിടെയാണ് ബജറ്റ് അവതരണം തുടങ്ങിയത്.

sameeksha-malabarinews

ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ലക്ഷ്യമെന്ന് ധനമന്ത്രി.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി ഉയര്‍ത്തി.മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കിയാണ് ഉയര്‍ത്തു.

പയര്‍ വര്‍ഗ്ഗങ്ങളുടെ ഉദ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ പ്രധാനമന്ത്രി ധന് ധന്യ കൃഷി യോജന വിപുലമാക്കും

എംഎസ്എംഇയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പരിധി 5 കോടി രൂപയില്‍ നിന്ന് 10 കോടി രൂപയായും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 കോടി രൂപയില്‍ നിന്ന് 20 കോടി രൂപയായും വര്‍ദ്ധിപ്പിച്ചു.

അങ്കണവാടികള്‍ക്ക് പ്രത്യതക പദ്ധതി

ഐഐടികളുടെ അടിസ്ഥാന വികസനം വര്‍ധിപ്പിക്കും

ബിഹാറിന് ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
അറ്റോമിക് എനര്‍ജി നിയമം ഭേദഗതി ചെയ്യും

ഹോം സ്‌റ്റേകള്‍ക്ക് മുദ്ര ലോണ്‍ അനുവദിക്കും

ടൂറിസം മേഖലക്ക് ഉണര്‍വേകാന്‍ പുതിയ പദ്ധതി

36മരുന്നുകളുടെ നികുതി ഒഴിവാക്കി

എല്ലാ ആശുപത്രികളിലും ക്യാന്‍സര്‍ സെന്റര്‍

അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര പദ്ദതി.
പുതിയ ആദായനികുതി നയം

ഇലക്ട്രിക്ക് വാഹനങ്ങളുടെ വില കുറയും
ലിഥിയം ബാറ്ററിയുടെ നികുതി ഒഴിവാക്കി

മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും

സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പ ഒന്നരലക്ഷം കോടി വകയിരുത്തും.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു ലക്ഷം രൂപ നികുതി ഇളവ്.
ഇന്ത്യയെ കളിപ്പാട്ട നിര്‍മ്മാണ ഹബ്ബാക്കി മാറ്റും
വാടകയ്ക്കു്‌ള ടി ഡി എസ് ആറ് ലക്ഷമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!