മൃണാള്‍സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത : വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍സെന്‍ അന്തരിച്ചു. ഇന്ന് കൊല്‍ക്കത്തയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. 95 വയസ്സായിരുന്നു.
അദ്ദേഹത്തിന്റെ
ഏക്ദിന്‍ പ്രൊതിദിന്‍, കല്‍ക്കത്ത, അന്തരീന്‍, മൃഗയ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു
.ഇന്ത്യന്‍ നവയുഗ സിനിമയുടെ തുടക്കക്കാരനായ മൃണാള്‍ദായെ ദാദാ സാഹിബ് ഫാല്‍ക്കെ അവര്‍ഡും, പ്തമഭുഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 1988 മുതല്‍ 2003 വരെ രാജ്യസഭാംഗമായിരുന്നു. ഇന്ത്യന്‍ സിനിമാലോകത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു അദ്ദേഹം.