Section

malabari-logo-mobile

ദൃശ്യം 2 പ്രദര്‍ശനത്തിനെതിരെ ഫിലിം ചേംബര്‍;ഒ.ടി.ടിക്ക് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യാമെന്നത് ആഗ്രഹം മാത്രം

HIGHLIGHTS : Film Chamber against Screening 2: only wants to be released in theaters after OTT

കൊച്ചി: മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍. തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം ഒടിടി എന്നതാണ് ഫിലിം ചേബറിന്റെ പ്രസിഡന്റ് വിജയകുമാര്‍ വ്യക്തമാക്കി. ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയറ്ററില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സംവിധായകനും നിര്‍മാതാവും ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു. ഇതെതുടര്‍ന്നാണ് ഫിലിംചേബര്‍ രംഗത്തെത്തിയത്.

സൂഫിയും സുജാതയും എന്ന ചിത്രം ഒടിടി റിലീസിനെ എതിര്‍ത്ത മോഹന്‍ലാല്‍ സ്വന്തം കാര്യം വന്നപ്പോള്‍ വാക്ക് മാറ്റരുതെന്നും പലര്‍ക്കും പലതരത്തിലുള്ള നീതി എന്നത് ശരിയല്ലെന്നും ഫിലംചേംബര്‍ വ്യക്തമാക്കി. ഒരു സൂപ്പര്‍ സ്റ്റാറിനും സൂപ്പര്‍ നിര്‍മ്മാതാവിനും വേണ്ടി അത്തരത്തിലൊരു കീഴ്‌വഴക്കം ഉണ്ടാക്കിയെടുക്കാനാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

sameeksha-malabarinews

ഫെബ്രുവരി 19 നാണ് ദൃശ്യം2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍, മീന,എസ്‌തേര്‍,അന്‍സിബ, ആശ ശത്,സിദ്ദീഖ്,മുരളി ഗോപി,ഗണേഷ്‌കുമാര്‍ എന്നിവരാണ് ചിത്രത്തില്‍പ്രാധന വേഷത്തില്‍ എത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!