Section

malabari-logo-mobile

ഷൂട്ടൗട്ടില്‍ ബ്രസീല്‍ അകത്ത് (4-3)

HIGHLIGHTS : ബെലോ ഹൊറിസോണ്ട :മൂന്‍ലോകചാന്വ്യന്‍മാര്‍ക്ക് മുന്നില്‍ പതറാതെ പൊരുതി കളിച്ച ചിലി ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മിന്നിമറിയുന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പുറത...

neymar copyബെലോ ഹൊറിസോണ്ട :മൂന്‍ലോകചാന്വ്യന്‍മാര്‍ക്ക് മുന്നില്‍ പതറാതെ പൊരുതി കളിച്ച ചിലി ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മിന്നിമറിയുന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പുറത്ത്. ലാറ്റിനമേരിക്കന്‍ കാല്‍പന്തുകളിയുടെ മുഴുവന്‍ ഊര്‍ജവും കരുത്തും കളം നിറഞ്ഞ 150 മിനിറ്റ് നേരം ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടിലേക്ക് കാര്യങ്ങള്‍ എത്തിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ചിലിയുടെ രണ്ട് ഷോട്ടുകള്‍ തട്ടിയിട്ട് 34 കാരനായ
ബ്രസീലിയിന്‍ ഗോള്‍കീപ്പര്‍ ജൂലിയസ് സീസര്‍ നാടിന്റെ രക്ഷകനായി.

ഷൂട്ടൗട്ടില്‍ ചിലിയുടെ പനേല, അലക്‌സി സാഞ്ചസ് എന്നിവരുടെ കിക്കുകളാണ് സീസര്‍ തടുത്തിട്ടത്. രണ്ടു തവണ മാത്രമാണ് ചിലി ലക്ഷ്യം കണ്ടത്. ബ്രസീലിയന്‍ താരങ്ങളായ ഡേവിഡ് ലൂയിസ്, മാഴ്‌സലോ, നെയ്മര്‍, എന്നിവര്‍ പന്ത് വലിയിലെത്തിച്ചപ്പോള്‍ വില്ലയനും ഹല്‍ക്കിനും ലക്ഷ്യം പിഴച്ചു. ചിലിയുടെ ഗോണ്‍സാലോ സാരസിന്റെ അഞ്ചാം കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക് തെറിച്ചതോടെ മഞ്ഞഗ്യാലറികള്‍ ഇളകിമറിഞ്ഞു.

sameeksha-malabarinews

മത്സരഫലം സൂചിപ്പിക്കുന്നതു പോലെ തന്നെയായിരുന്നു കാര്യങ്ങള്‍ നെയ്മറെ കത്രികപൂട്ടിട്ട് പൂട്ടിയതോടെ ബ്രസീലിന്റെ നീക്കങ്ങള്‍ ചിലിയുടെ പെനാല്‍ട്ടി ബോക്‌സിന് പുറത്ത് അവസാനിച്ചു. ചിലി കളിയിലേക്കെത്തുന്ന സമയത്തിന് മുന്‍പുതന്നെ ബ്രസീല്‍ ആദ്യ പ്രഹരം നല്‍കി. കളിയുടെ 18ാം മിനിറ്റില്‍ കൃത്യതയാര്‍ന്ന നെയ്മറുടെ കോര്‍ണര്‍ തിയഗോ സില്‍വ മനോഹരമായി തലകൊണ്ട് ഇടതുപോസ്റ്റിന് മുന്നിലേക്ക് ചെത്തിയിട്ടു. അവിടെയുണ്ടായിരുന്ന ഡേവിഡ് ലൂയിസ് പന്ത് അനായാസേനെ വലയിലാക്കി(1-0).

എന്നാല്‍ ചിലി ഈ ഗോളില്‍ പകച്ചുനില്‍ക്കാതെ പോരാടി. തുടര്‍ന്ന് കളിയുടെ 32ാം മിനിറ്റില്‍ സാഞ്ചസിലൂടെ ആ ഗോള്‍ മടക്കി. കളിയുടെ എക്‌സട്രാ ടൈമില്‍ ഇരുടീമുകളും ഗോള്‍ അടിക്കാനല്ല, വീഴാതിരിക്കാനാണ് കളിച്ചത്. ഇതിനിടിയില്‍ ബ്രസീലിന്റെ ചില ആക്രമണങ്ങള്‍ മാത്രമാണ് കളിയെ രസിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!