റോഡ്രിഗസിന്റെ ചിറകിലേറി കൊളംബിയക്ക് ചരിത്രവിജയം

rodrigasമരാക്കാന:  ലോകഫുട്‌ബോള്‍ ആരാധകര്‍ നെഞ്ചേറ്റുവാങ്ങിയ വാള്‍ഡ്രാമയും ഹിഗ്വിറ്റയും ആസ്പ്രില്ലയും മറന്നുപോയത് ജെയിം്‌സ് റോഡ്രിഗസ് എന്ന ഇരുപത്തിരണ്ടുകാരന്റെ മനമയക്കുന്ന രണ്ട് സൂപ്പര്‍ ഗോളിലൂടെ കൊളംബിയ നേടിയെടുത്തു. ചരിത്രത്തിലാദ്യമായി കൊളംബിയ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ട്രര്‍ ഫൈനലില്‍. സൂവാരസില്ലാത്ത ഉറുഗ്വായ്ക്ക് മറാക്കാനയിലെ പഴയ സ്വപ്‌നജയത്തിന്റെ പ്രതാപങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു.

കളിയുടെ 28ാം മിനിറ്റില്‍ അഗ്വലാറിന്റെ പാസ് നേഞ്ചിലേറ്റി കാലുകൊണ്ട് വെടുയുണ്ട പായിച്ചപ്പോള്‍ യുറേുഗ്വന്‍ ഗോള്‍കീപ്പര്‍ നിസ്സഹായനായി. കളിയുടെ അമ്പതാം മിനിട്ടില്‍ വീണ്ടും റോഡ്രിഗസ് വീരനായി. പിന്നീട് ഉറുഗ്വായ് ഗോള്‍ മടക്കാനുള്ള ചില ശ്രമങ്ങള്‍ നടത്തിയെങ്ങിലും ഫലമുണ്ടായില്ല.

 

ഒരേ ശൈലിയുടെ ഉടമകളായ രണ്ട് ലാറ്റിനമേരിക്കന്‍ ടീമുകളുടെ മത്സരമായിരുന്നവെങ്ങിലും ജയിക്കാനുറച്ച് ആക്രമിച്ച് കളിച്ച കൊളംബിയ അര്‍ഹിച്ച വിജയം തന്നെയാണ് നേടിയത്.

16 വര്‍ഷത്തിനുശേഷമുള്ള തിരിച്ചുവരവില്‍ തങ്ങളുടെ സൂപ്പര്‍താരം റഡാമല്‍ ഫാല്‍ക്കെ പരിക്ക് കാരണം കളത്തിലിറങ്ങിയില്ലെങ്ങിലും ഗ്രൂപ്പ് മത്സരങ്ങളില്‍ തോല്‍വിയന്തന്നറിയാതെ തന്നെയാണ് കൊളബിയ പിന്നിട്ടത്. വരവറിയിക്കാനായി അവര്‍ ഒളിപ്പിച്ചുവെച്ച ഒരു മുത്തുമുണ്ടായിരുന്നു.കൂടെ ജെയിംസ് റോഡ്രിഗസ് എന്ന ഈ യുവതാരം നെയ്മറെയും മെസ്സിയെയും മറികടന്ന് ലോകപ്പിന്റെ ഗോള്‍ഡന്‍ ബൂട്ട് നേടുമോയെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

Related Articles