സൂറിച്ച്: റഷ്യന്‍ ഫുട്‌ബോള്‍ ടീമിനെയും റഷ്യന്‍ ക്ലബുകളെയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിലക്കി ഫിഫയും യുവേഫയും ടീമുകളെ സസ്‌പെന്റ് ചെയ്യുമെന്ന് ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ മത്സരത്തിലും വിലക്ക് നിലവില്‍ വരും. ഇതോടെ മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് പ്ലേഓഫ് മത്സരങ്ങള്‍ റഷ്യന്‍ ടീമിന് കളിക്കാനാവില്ല.
ഫിഫയും യുവേഫയും യുക്രൈന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് സംയുക്ത പ്രസ്താവന ഇറക്കി.
ബ്യൂറോ ഓഫ് ഫിഫ കൗണ്‍സിലും യുവേഫയുടെ എക്‌സിക്യൂട്ടീവ് കമ്മിിറ്റിയും ഈ തീരുമാനങ്ങള്‍ തിങ്കളാഴ്ച അംഗീകരിച്ചതായി ഫിഫ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.




