Section

malabari-logo-mobile

സമാധാന ചര്‍ച്ചയ്ക്കിടെ കീവ് ലക്ഷ്യമാക്കി റഷ്യയുടെ വന്‍സൈനിക വ്യൂഹം

HIGHLIGHTS : Russia's military forces target Kiev during peace talks

കീവ്: സമാധാന ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴും യുക്രൈനെതിരായ ആക്രമണം ശക്തമാക്കി റഷ്യ. കൂടുതല്‍ റഷ്യന്‍ സേനാംഗങ്ങള്‍ യുക്രൈനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. മാക്‌സര്‍ ടെക്‌നോളജീസ് എന്ന അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രം അനുസരിച്ച് വന്‍തോതില്‍ റഷ്യന്‍ സൈനികര്‍ യുക്രൈനിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് റഷ്യന്‍സേനാ വാഹനങ്ങളുടെ ദൃശ്യങ്ങളാണ് സാറ്റലൈറ്റ് ചിത്രത്തിലുള്ളത്.

സാറ്റലൈറ്റ് ചിത്രം അനുസരിച്ച് വാഹനവ്യൂഹം വടക്കുകിഴക്കന്‍ യുക്രൈനിലെ ഇവാന്‍കിവില്‍ നിന്ന് തലസ്ഥാനമായ കീവ് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ടാങ്കുകള്‍, റോക്കറ്റ് വിക്ഷേപിണികള്‍ എന്നിവയും ഇന്ധനടാങ്കുകളും അടക്കമുള്ള വാഹനങ്ങളാണ് ഷെവ്‌ചെങ്ക റോഡ് വഴി കീവിലേ.്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആദ്യം വാഹനവ്യൂഹത്തിന് പതിനേഴ് മൈല്‍ നീളം വരുമെന്നായിരുന്നു മാക്‌സര്‍ പറഞ്ഞത്. പിന്നീട് അത് നാല്‍പ്പത് മൈല്‍ നീളമുണ്ടെന്ന് അവര്‍ തിരുത്തി.

sameeksha-malabarinews

കീവിലെ അന്റോനാവ് കാര്‍ഗോ വിമാനത്താവളത്തിന് സമീപത്ത് നിന്ന് വന്‍ തോതില്‍ പുര ഉയരുന്നതിന്റെ മറ്റൊരു സാറ്റലൈറ്റ് ചിത്രം കൂടി കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ റഷ്യയുടെ വ്യോമാക്രമണം നടന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!