Section

malabari-logo-mobile

ഫറോക്കില്‍ ചന്ദനമോഷണസംഘം പിടിയില്‍

HIGHLIGHTS : പിടിയിലായത് പരപ്പനങ്ങാടി .കൊണ്ടോട്ടി, ചേലേമ്പ്ര സ്വദേശികള്‍

പിടിയിലായത് പരപ്പനങ്ങാടി .കൊണ്ടോട്ടി, ചേലേമ്പ്ര സ്വദേശികള്‍
ഫറോക്ക് : അമ്പലങ്ങളിലേയും വീടിന്റെ പരിസരങ്ങളിലേയും ചന്ദനമരങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിവരുന്ന ആറംഗ സംഘത്തെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു.

പരപ്പനങ്ങാടി ഉള്ളണം വടക്കേ ചോളക്കുന്ന് ഹൗസില്‍ മുഹമ്മദ് ഷബീര്‍(ചാള ബാബു), പളിക്കല്‍ ആന്തിയൂര്‍ക്കുന്ന് പാലപ്പറമ്പില്‍ ജിജിത്(24), കൊല്ലംചിന ചെറുകോളി വീട്ടില്‍ മുഹമ്മദ് കുട്ടി(27), കൂമണ്ണ വലിയപറമ്പില്‍ അബ്ദുല്‍ നാസര്‍, പറമ്പില്‍ പീടിക കൊടമ്പാട്ടില്‍ ഷാജി(38), ചേലേമ്പ്ര അണ്ടിക്കോട്ട് കുഴിയില്‍ നുബിന്‍ അശോക്(22) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച വാനും പിടികൂടിയിട്ടുണ്ട്.
മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് ഇവരുടെ പ്രധാന കേന്ദ്രം.

sameeksha-malabarinews

ചാലിയം, , പഴഞ്ചന്നൂര്‍ സുബ്രമണ്യക്ഷേത്രം, മണ്ണുര്‍ പിടിപ്പഴി മഹാവിഷ്ണു ക്ഷേത്രം, ഫറോക്ക് ചെനപറമ്പ് എംഎ ബഷീറിന്റെ പുരയിടം എന്നിവിടങ്ങളില്‍ നിന്ന് ചന്ദനമരം മോഷ്ടിച്ചത് ഇവരാണെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ മരം മുറിക്കാന്‍ ഉപയോഗിക്കുന്ന വാള്‍ സഹിതം കണ്ണന്‍ എന്ന നുബിന്‍ അശോകനെയും, ചാളബാബുവെന്ന ഷബീറിനെയും വാഹനപരിശോധക്കിടെ പോലീസ് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ പ്രതികളെ കുറിച്ച സൂചന ലഭിച്ചത്.

ചാളബാബു എന്ന ഷബീര്‍ നേരത്ത കഞ്ചാവ് കടത്തിയതിന് എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!