എസ് ഹരീഷിനെതിരെ വധഭിഷീണി മുഴക്കിയ ആള്‍ അറസ്റ്റില്‍

കൊച്ചി : മീശ എന്ന നോവല്‍ എഴുതിയ കഥാകൃത്ത് എസ്. ഹരീഷിന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പെരമ്പാവൂര്‍ സ്വദേശി സുരേഷ്ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മീശ എന്ന നോവലില്‍ ഒരു കഥാപാത്രം നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഹരീഷ് സംഘപരിവാര്‍ അനുകൂലികളുടെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയനായായിരുന്നു.
കുടുംബത്തെയടക്കം മോശമായി ചിത്രീകരിക്കുന്ന അവസ്ഥയും ജീവന് ഭീഷണിയുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ഹരീഷ് മാതൃഭുമിയില്‍ തന്റെ നോവല്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുന്നത് പിന്‍വലിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top